ആരോഗ്യപ്രശ്‌നമുള്ളതിനാലാണ്‌ ഡ്രൈവര്‍ ചെരുപ്പഴിച്ചത്‌; എന്‍ ശക്തന്‍

downloadതിരുവനന്തപുരം: ഡ്രൈവറെ കൊണ്ട്‌ താന്‍ ചെരുപ്പഴിപ്പിച്ചത്‌ മനപ്പൂര്‍വ്വമോ ബോധപൂര്‍വ്വമോ അല്ലെന്ന്‌ നിയമസഭാ സ്‌പീക്കര്‍ എന്‍.ശക്തന്‍. തനിക്ക്‌ ആരോഗ്യ പ്രശ്‌നമുള്ളതുകൊണ്ടാണ്‌ അങ്ങനെ സംഭവിച്ചതെന്നും അദേഹം പറഞ്ഞു. ലക്ഷത്തില്‍ ഒരാള്‍ക്ക്‌ മാത്രം വരുന്ന രോഗമാണ്‌ തന്റേതെന്നും കൈകൊണ്ട്‌ ഭാരമുള്ള ഒരു സാധനവും എടുക്കരുതെന്നും കുനിഞ്ഞ്‌ ഒന്നും എടുക്കരുതെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും അദേഹം പറഞ്ഞു.

നെല്ലുകള്‍ക്കിടയില്‍ കയറേണ്ടി വരുമെന്നതിനാലാണ്‌ കെട്ടുള്ള ചെരിപ്പിട്ടതെന്നും ചെരിപ്പഴിക്കേണ്ടി വരികയാണെങ്കില്‍ സാധാരണയായി ഞാന്‍ കെട്ടില്ലാത്ത ചെരിപ്പ്‌ ധരിക്കാറില്ല. എന്നാല്‍ ഇന്നലെ നെല്ല്‌ മെതിക്കുന്നയിടത്ത്‌ പായവിരിച്ച്‌ അതിന്‌ മുകളിലാണ്‌ കല്ല്‌ വെച്ചിരുന്നത്‌. അതുകൊണ്ടാണ്‌ ചെരിപ്പഴിക്കേണ്ടിവന്നതെന്ന്‌ ശക്തന്‍്‌ പറഞ്ഞു.

ഡ്രൈവര്‍ ബിജു തന്റെ ബന്ധുകൂടിയാണെന്നും വ്യക്തിപരമായ കാര്യങ്ങള്‍ നോക്കാന്‍ കൂടിയാണ്‌ ബിജു കൂടെ വരുന്നതെന്നും അദേഹം പറഞ്ഞു. തന്റെ പൊതുപ്രവര്‍ത്തനത്തിനിടയ്‌ക്ക്‌ ഇതുവരെ എതിരാളികള്‍ പോലും തനിക്ക്‌ തലക്കനമുള്ളതായി പറഞ്ഞിട്ടില്ലെന്നും ഒരു നിസാര സംഭവം മാധ്യമങ്ങള്‍ ഇത്രയും വിവാദമാക്കിയതില്‍ വിഷമമുണ്ടെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.