ആരുഷി വധക്കേസ് ; മാതാവ് നുപൂറിനെ കാണാനില്ല

ദില്ലി : ആരുഷി കാലക്കേസില്‍ പ്രതിയായ മാതാവ് നുപൂര്‍ തല്‍വാറിനെ കാണാനില്ലെന്ന് സൂചന. ബുധനാഴിച്ച ഇവര#ക്കെതിരെ സി.ബിഐ സ്‌പെഷല്‍ കോടതി പുറപ്പെടുവിച്ച ജാമ്യമില്ലാ വാറണ്ട് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നുപൂര്‍ നല്‍കിയ ഹരജി സുപ്രീംകോടതി ഇന്ന് തള്ളിയിരുന്നു.

ബുധനാഴ്ച്ചക്കുള്ളില്‍ സിബിഐ കോടതി മുമ്പാകെ ഹാജരാകണമെന്ന് ഇവര്‍ക്ക് അന്ത്യശാസനം ലഭിച്ചിരുന്നു. എന്നാല്‍ ഇവര്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു.

ഇതെ തുടര്‍ന്ന് ഇവരുടെ വീട്ടിലെത്തിയ സിബിഐ ഉദ്യാഗസ്ഥര്‍ക്ക് ഇവരെ കണ്ടെത്താനായില്ല. കുടുംബ വീടുകളിലും മറ്റും അന്വേഷണം നടത്തിയെങ്കിലും ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല.

2008 മെയ് മാസത്തിലാണ് 14 വയസ്സുകാരി ആരുഷിയും വീട്ടു വേലക്കാരന്‍ ഹേംരാജും തല്‍വാര്‍ കുടുംബം താമസിക്കുന്ന വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.