ആരുഷി വധം: പിതാവ് തല്‍വാറിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി.

ന്യൂഡല്‍ഹി: ആരുഷി-ഹേമരാജ് ഇരട്ടകൊലപാതക കേസില്‍ പ്രതികളായ ആരുഷിയുടെ മാതാപിതാക്കളായ ഡോ.രമേഷ് തല്‍വാറിന്റെയും നുപൂര്‍ തല്‍വാറിന്റെയും വിചാരണ കോടതി മാറ്റാനുള്ള ഹര്‍ജി സൂപ്രീം കോടതി തള്ളി. ഗാസിയാബാദ് കോടതിയില്‍ നിന്ന് ദില്ലിയിലേക്ക് കേസ് മാറ്റാനാണ് തല്‍വാറിന്റെ ഹര്‍ജി. കേസന്വേഷണ ഏജന്‍സിയായ സിബിഐ കോടതിയില്‍ ഇതിനെ എതിര്‍ത്തിരുന്നു.
ഗാസിയാബാദ് കോടതിയില്‍ 2011 ജനുവരിയില്‍ തല്‍വാര്‍ ഹാജരായപ്പോള്‍ കോടതിക്ക് പുറത്ത് വെച്ച് ആക്രമിക്കപ്പെട്ടിരുന്നു. ഇതില്‍ ഇയാളുടെ മുഖത്തിന് പരിക്കേറ്റിരുന്നു. അതിനാല്‍ സൂരക്ഷാവിഷയം ഉയര്‍ത്തിയാണ് ഇവര്‍ കോടതി മാറ്റത്തിനുവേണ്ടി അപേക്ഷിച്ചത്. കേസ് അകാരണമായി നീട്ടികൊണ്ടുപോകാനാണ്
പ്രതികളുടെ ശ്രമമെന്നും, സുരക്ഷ കോടതിക്കുറപ്പുവരുത്താമെന്നും സി ബി ഐ അഭിഭാഷകന്‍ വാദിച്ചു. ഇതിലാണ് ബി.എസ് ചൗഹാനും ജെ.എസ്. ഖേല്‍ക്കറും ഉള്‍പ്പെടെ സുപ്രീം കോടതി ബഞ്ചിന്റെ ഉത്തരവ്.

2008 മെയ് 16 നാണ് ആരുഷി തന്റെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.