ആയുധ ഇടപാട് കോഴക്കേസ് : ബംഗാരു ലക്ഷ്മണിന് 4 വര്‍ഷം തടവ്.

ദില്ലി : ആയുധഇടപാട് കോഴക്കേസില്‍ ബി.ജെ.പി മുന്‍ ദേശീയ അധ്യക്ഷന്‍ ബംഗാരു ലക്ഷ്മണന് 4 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും സി.ബി.ഐ കോടതി ശിക്ഷ വിധിച്ചു.

ഒളിക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങളെ തെളിവായി സ്വീകരിച്ച് ശിക്ഷ ലഭിക്കുന്ന ആദ്യത്തെ രാഷ്ട്രീയ നേതാവാണ് ബംഗാരു ലക്ഷമണ്‍.

കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇദേഹത്ത ഇന്നലെ തീഹാര്‍ ജയിലിലേക്ക് കൊണ്ടുപോയിരുന്നു.

2001 ല്‍ ആയുധവ്യാപാരി ചമഞ്ഞെത്തിയ തെഹല്‍ക്ക മാധ്യമ സംഘത്തോട് ബംഗാരു ലക്ഷ്മണ്‍ കോഴവാങ്ങി എന്നാണ് കേസ്. ഈ ദൃശ്യങ്ങള്‍ തെഹല്‍ക്കാസംഘം ക്യാമറയില്‍ പകര്‍ത്തിയിരുന്നു. ഈ സംഭത്തെ തുടര്‍ന്ന് ബംഗാരു ലക്ഷമണിന് ബി.ജെ.പി അദ്ധ്യക്ഷ സ്ഥാനം രാജിവെക്കേണ്ടി വന്ന്ിരുന്നു.