ആയുധവുമായി പിടിയിലായ ആര്‍എസ്എസ് പ്രവര്‍ത്തകനെ റിമാന്റ് ചെയ്തു.

പരപ്പനങ്ങാടി : വള്ളിക്കുന്ന് മുണ്ടിയങ്കാവില്‍ നിന്ന് ആയുധവുമായി പിടിയിലായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീകേഷിനെ 14 ദിവസത്തേക്ക് പരപ്പനങ്ങാടി മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തു. മാരകായുധങ്ങള്‍ കൈവശം വെച്ചതിന് ആംസ് ആക്റ്റ് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ബുധനാഴ്ച പുലര്‍ച്ചെ മുണ്ടിയന്‍കാവ് ന്യൂമാഹി എന്നിവിടങ്ങളിലുള്ള സ്തൂഭങ്ങളും കൊടികളും തകര്‍ക്കുന്നതിനിടെ ആ വഴി പട്രോളിങിനിറങ്ങിയ പരപ്പനങ്ങാടി പോലീസാണ് ഇയാളെ പിടികൂടിയത്.

ഇയാളോടൊപ്പമുണ്ടായിരു സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ട നാലുപേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

എന്നാല്‍ പോലീസ് സംഭവസ്ഥലത്തെത്തുമ്പോള്‍ കാറിലുള്ള അഞ്ചാളുകള്‍ക്ക് പുറമെ മുഖംമൂടിയണിഞ്ഞ നാലുപേര്‍കൂടി ഉണ്ടായിരുന്നെന്നും ബൈക്കിലെത്തിയ ഇവര്‍ പോലീസിനുനേരെ വടിവാള്‍ വീശി രക്ഷപ്പെടുകയായിരുന്നെന്നുമാണ് സംഭവം നേരിട്ടു കണ്ട നാട്ടുകാര്‍ പറയുന്നത. പോലീസ് വാഹനത്തിന്റെ സൈറണ്‍ കേട്ടാണ് തങ്ങള്‍ പുറത്തിറങ്ങിയതെന്നും ഇവര്‍ സഞ്ചരിച്ചിരുന്ന കാറെടുത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയ്ക്കാണ് ശ്രീകേഷ് പോലീസ് പിടിയിലായതെന്നും നാട്ടുകാരില്‍ ചിലര്‍ പറഞ്ഞു.

തുടര്‍ന്ന് സ്റ്റേഷനിലെത്തിച്ച പ്രതിയെകുറിച്ചോ, മറ്റു പ്രതികളെ കുറിച്ചോ, പിടിച്ചെടുത്ത ആയുധങ്ങളെ കുറിച്ചോ ശരിയായ വിവരങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കാന്‍ പോലീസ് വിസമ്മതിക്കുകയായിരുന്നു. വടിവാള്‍ പോലുള്ള ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടും അത് വെറു ‘കൊടാത്തി’യും ചുറ്റികയും മാത്രമേയൊള്ളുവെന്നും ആയുധങ്ങളുടെ ഫോട്ടോ എടുക്കാന്‍ അനുവദിക്കില്ലെന്നും പറഞ്ഞ് പോലീസ് വിഷയത്തെ ലഘൂകരിക്കുകയായിരുന്നെന്നും ആക്ഷേപമുയര്‍ന്നു കഴിഞ്ഞു. നായവെട്ട് തീവ്രവാദി സംഘടനകളുടെ കത്തിയുടെ അറേബ്യന്‍ പശ്ചാതലത്തെകുറിച്ച് പത്രസമ്മേളനം നടത്തുന്ന ഏമാന്‍മാരുള്ള നാട്ടില്‍ ചില സംഘടനയുടെ പ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്ന സ്വീകാര്യത വെളിവാക്കുന്ന രംഗങ്ങളാണ് സ്റ്റേഷനില്‍ അരങ്ങേറിയത്. പ്രതിയുടെ ഫോട്ടോ മാധ്യമങ്ങളില്‍ വരാതിരിക്കാനാണ് രാത്രിയില്‍ മജിസ്‌ട്രേറ്റിന് മുന്‍പില്‍ പ്രതിയെ ഹാജരാക്കിയതെന്നും ആക്ഷേപമുയര്‍ന്നുകഴിഞ്ഞു.

വള്ളിക്കുന്നില്‍ ആയുധങ്ങളുമായി ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പിടിയില്‍