ആഭ്യന്തര വകുപ്പിനെതിരെ സിപിഐഎം പോലീസ്‌റ്റേഷന്‍ ഉപരോധിക്കുന്നു

Story dated:Monday August 22nd, 2016,02 33:pm

payyannur-uparodhamപയ്യന്നൂര്‍: ആഭ്യന്തര വകുപ്പിന്റെ നടപടിയില്‍ പ്രതിഷേധിച്ച്‌ പയന്നൂരില്‍ സിപിഐഎം പ്രവര്‍ത്തകര്‍ പോലീസ്‌ സ്‌റ്റേഷന്‍ ഉപരോധിക്കുന്നു. എംഎല്‍എ സി കൃഷ്‌ണന്‍ ഉപരോധത്തില്‍ പങ്കെടുക്കുന്നുണ്ട്‌. പോലീസില്‍ നിന്ന്‌ നീതി ലഭിക്കുന്നില്ലെന്ന്‌ ആരോപിച്ചാണ്‌ ഉപരോധം.

പയ്യന്നൂര്‍ മേഖലയില്‍ നിലനില്‍ക്കുന്ന നിരവധി വിഷയങ്ങളില്‍ പോലീസിന്റെ ഭാഗത്തു നിന്നും നീതി ലഭിക്കുന്നില്ലെന്നാണ്‌ സിപിഐഎം പ്രവര്‍ത്തകരുടെ പരാതി. പലതവണ ഇത്‌ സംബന്ധിച്ച്‌ പരാതി ഉന്നയിച്ചത്‌ ആഭ്യന്തര വകുപ്പ്‌ ചെവികൊള്ളുന്നില്ലെന്നും പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

ധന്‍രാജ്‌ കൊലപാതകത്തില്‍ പ്രതിപട്ടികയില്‍ ഉള്‍പ്പെട്ട ആര്‍എസ്‌എസ്‌ പ്രവര്‍ത്തകരെ പോലീസ്‌ അറസറ്റ്‌ ചെയ്യാന്‍ തയ്യാറാകാത്തതിനും രാമചന്ദ്രന്‍ കൊലക്കേസ്‌ പ്രതിയായ സിപിഐഎം പ്രവര്‍ത്തകന്‍ നന്ദകുമാറിനെതിരെ കാപ്പ നിയമം ചുമത്തിയതിനും പ്രതിഷേധമുണ്ട്‌. കണ്ണൂര്‍ എസ്‌പിയുടെ നടപടികള്‍ക്കെതിരേയും പ്രതിഷേധം ശക്തമാണ്‌.