ആഭ്യന്തരവകുപ്പിനെതിരെ വിമര്‍ശനവുമായി വിഎം സുധീരന്‍

VM-Sudheeran-3_3കോഴിക്കോട്‌ : ആഭ്യന്തരവകുപ്പിനെതിരെ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ്‌ വിഎം സുധീരന്‍. കണ്ണൂരിലെ അക്രമങ്ങള്‍ നിയന്ത്രിക്കുന്നതില്‍ പോലീസ്‌ ഗുരുതര വീഴ്‌ച്ച പറ്റിയെന്ന്‌ വിഎം സുധീരന്‍. പ്രതിപട്ടിക സിപിഐഎം തന്നെ നല്‍കുന്ന സാഹചര്യമാണ്‌ ഇപ്പോഴുള്ളതെന്നും സുധീരന്‍ പറഞ്ഞു. പാനൂരില്‍ കവിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ വെട്ടേറ്റ്‌ കോഴിക്കോട്‌ സ്വകാര്യാശുത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനെ സന്ദര്‍സിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയിയാരുന്നു അദേഹം.