ആന്‍- ജോമോന്‍ വിവാഹനിശ്ചയം ഫെബ്രുവരി 9ന്

എല്‍സമ്മയെന്ന പെണ്‍കുട്ടിയിലൂടെ മലയാളികളുടെ മനസിലിടം നേടിയ ആന്‍ അഗസ്റ്റിനും ക്യാമറാമാന്‍ ജോമോന്‍ ടി. ജോണും തമ്മിലുള്ള വിവാഹ നിശ്ചയം ഫെബ്രുവരി 9ന്. കോഴിക്കോട് വെച്ച് നടക്കുന്ന വിവാഹനിശ്ചയ ചടങ്ങില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കള്‍ മാത്രമെ പങ്കെടുക്കു.

വി കെ പ്രകാശിന്റെ പോപ്പിന്‍സ് എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. വീട്ടുകാരോട് മനസിലെ ആഗ്രഹം രണ്ടുപേരു പറഞ്ഞതിനെ തുടര്‍ന്ന് ഇരു വീട്ടുകാരും ആലോചിച്ച് വിവാഹം ഉറപ്പിക്കുകയായിരുന്നു.

 

എല്‍സമ്മ എന്ന പെണ്‍കുട്ടി വിവാഹിതയാകുന്നു.