ആന്‍ഡ്രിയ ഫഹദിനൊപ്പമില്ല;ഇനി ആസിഫിനൊപ്പം

അന്നയും റസൂലും എന്ന  ചിത്രത്തിലൂടെ മലയാളികളുടെയും ഫഹദ് ഫാസിലിന്റെയും മനസ്സില്‍ ചേക്കേറിയ ആന്‍ഡ്രിയ ജര്‍മിയ വീണ്ടും മലയാള സിനിമയില്‍. ആന്‍ഡ്രിയൊടുള്ള പ്രണയത്തെ കുറിച്ച് ഫഹദ് തുറന്ന് പറഞ്ഞതിനെതിരെ ആന്‍ഡ്രിയ ശക്തമായ എതിര്‍പ്പാണ് പ്രകടിപ്പിച്ചത്. ഒരു കാരണവസാലും ഫഹദിനൊപ്പം അഭിനയിക്കില്ലെന്നും ഫഹദ് നായകനായ ഒരു സിനിമയില്‍ നിന്നും അവസാന നിമിഷം പിന്‍മാറുകയ് ചെയ്തു.

എന്നാല്‍ നവാഗത സംവിധായകനായ അനില്‍ നാരയണന്‍ സംവിധാനം ചെയ്യുന്ന ‘റ്റു നൂര്‍ വിത്ത് ലവ്’ എന്ന ചിത്രത്തിലാണ് ആന്‍ഡ്രിയ ആസിഫിന്റെ നായികയാവുന്നത്. ചിത്രത്തില്‍ ഫഹദ് ഫാസില്‍ അല്ല നായകന്‍ ആസിഫാണ് എന്ന് അിറഞ്ഞ ശേഷം മാത്രമാണ്രെത്രെ താരം അഭിനയിക്കാന്‍ സമ്മതം മൂളിയത്. നേരത്തെ നിത്യാ മേനോനാണ് ചിത്രത്തിലെ നായികയെന്നാണ് പ്രഖ്യാപിച്ചിരുന്നത്.

മലബാറിന്റെ സ്വാദിന്റെയും സംഗീതത്തിന്റെയും സംസ്‌കാരത്തിന്റെയു കഥ പറയുന്ന ഒരു പ്രണയ കഥയാണ് നൂര്‍ വിത്ത് ലവ് എന്ന ഈ ചിത്രം. ആഗസ്റ്റ് 17 ന് ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തില്‍ ശേഖര്‍ മേനോന്‍, കനിഹ, ജോയ് മാത്യു എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്. ബ്രോഷ് ഇന്റര്‍ നാഷണലിന്റെ ബാനറില്‍ നില്‍ കുമാര്‍ കീഴ്പുന്നത്താണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.