ആന്‍ഡ്രിയ കാമുകന്‍ ഫഹദിനെ ഒഴിവാക്കിയോ?

ആന്‍ഡ്രിയ കാമുകന്‍ ഫഹദ് ഫാസിലിനെ ഒഴിവാക്കി പൃഥ്വിരാജ് ചിത്രത്തില്‍ നായികയാവുന്നു. നോര്‍ത്ത് 24 കാതം എന്ന ചിത്രത്തിലാണ് ആന്‍ഡ്രിയയും ഫഹദും പ്രണയ ജോഡികളായി ഒന്നിക്കുമെന്ന് പറഞ്ഞിരുന്നത്. മറ്റു ചിത്രങ്ങളുടെ ഷൂട്ടിംഗ് തിരക്കുകാരണമാണ് ഈ ചിത്രത്തില്‍ നിന്ന് പിന്‍മാറുന്നതെന്നാണ് ആന്‍ഡ്രിയ പറയുന്നത്.

അന്നയും റസൂലും എന്ന ചിത്രത്തിലൂടെ പ്രണയിനികളായി അഭിനയിച്ച് ജീവിതത്തിലും പ്രണയ ജോഡികളായി മാറിയ ഫഹദ് ഫാസിലും ആന്‍ഡ്രിയ ജര്‍മിയയും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുന്ന ആരാധകരെ നിരാശരാക്കിയിരിക്കുകയാണ് ആന്‍ഡ്രിയയുടെ തീരുമാനം.

അതേസമയം അനില്‍ സി മേനോന്‍ സംവിധാനം ചെയ്യുന്ന ലണ്ടന്‍ ബ്രിഡ്ജ് എന്ന ചിത്രത്തിലാണ് പൃഥ്വിവിന്റെ നായികയായി ആന്‍ഡ്രിയ എത്തുന്നത്. ഈ ചിത്രം പൂര്‍ണ്ണമായി ചിത്രീകരിക്കുന്നത് ലണ്ടനില്‍ വെച്ചാണ്.

ഫഹദ് ചിത്രത്തില്‍ നിന്ന് ആന്‍ഡ്രിയ പിന്‍മാറിയതോടെ ഇരുവരുടെയും പ്രണയം തകര്‍ന്നതായുള്ള റിപ്പോര്‍ട്ടുകളും പ്രചരിക്കാന്‍ തുടങ്ങിയിട്ടുണ്ട്.