ആന്റണി രാജി വെയ്ക്കണം; ബി.ജെ.പി. ടാട്രാ ചെയര്‍മാനെ സിബിഐ ചോദ്യം ചെയ്യും.

ദില്ലി: കേന്ദ്രപ്രതിരോധമന്ത്രി എ.കെ ആന്റണി രാജിവെക്കണമെന്ന് ബിജെപി എം.പി ജാവേദ്കര്‍ രാജ്യസഭയില്‍ ആവശ്യപ്പെട്ടു.

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് ദിവസങ്ങളായി പുറത്തുവരുന്ന വിവാദങ്ങളുടെയും കരസേനയിലെ അഴിമതിയെ കുറിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കത്ത് കിട്ടിയിട്ടും നടപടി എടുക്കാത്തതിന്റെ ഉത്തരവാദ്ത്വം ഏറ്റെടുത്ത് ആന്റണി രാജിവെയ്ക്കണമെന്നാണ് ബി.ജെ.പി ആവശ്യപ്പെട്ടത്.
കരസേനാ മേധാവിയുമായി ബന്ധപ്പെട്ട ബഹളം കാരണം പാര്‍ലമെന്റിലെ ഇരു സഭകളും ഇന്നും തടസ്സപ്പെട്ടു. സഭ അടുത്തമാസം 26 വരെ നിര്‍ത്തി വെച്ചു.

ടാട്രാ ട്രെക്‌സ് ചെയര്‍മാനെ സിബിഐ ചോദ്യം ചെയ്യും.

കരസേന മേധാവി വി.കെ സിങ് ഉയര്‍ത്തിയ വാദം ശരിവെക്കുന്ന നിലപാടുമായി സി.ബി.ഐ വെക്ട്രാ ഗ്രൂപ് ചെയര്‍മാന്‍ രവി റിഷിയെ ചോദ്യം ചെയ്യാന്‍ സി.ബി.ഐ തീരുമാനം.

ടാട്രാ ട്രക്‌സുകളുടെ ഭൂരിഭാഗം ഓഹരികളും ഈ ഗ്രൂപ്പിന്റെ കൈവശമാണ്.ടാട്രാ ട്രക്കുകള്‍ വാങ്ങിയതിലാണ് അഴിമതി നടന്നതെന്ന് വി.കെ.സിങ് ആരോപിച്ചിരുന്നു.
സൈന്യത്തിന് വാഹനങ്ങള്‍ വിതരണം ചെയ്ത ടാട്രാ ബാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡിനെതിരെ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ടാട്രാ ട്രെക്‌സ് ചെയര്‍മാനെ സിബിഐ ചോദ്യം ചെയ്യും.

ദില്ലി : കരസേന മേധാവി വി.കെ സിങ് ഉയര്‍ത്തിയ വാദം ശരിവെക്കുന്ന നിലപാടുമായി സി.ബി.ഐ വെക്ട്രാ ഗ്രൂപ് ചെയര്‍മാന്‍ രവി റിഷിയെ ചോദ്യം ചെയ്യാന്‍ സി.ബി.ഐ തീരുമാനം.