ആന്റണി മയപ്പെടുത്തി; എളമരം കരീമിന് വീണ്ടും പ്രശംസ

കാസര്‍ക്കോട്: മൂന്ന് ദിവസം യുഡിഎഫ് സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയ കേന്ദ്ര പ്രതിരോധ മന്ത്രി എകെ ആന്റണിയുടെ പ്രസ്താവനയില്‍ നിന്നും അദേഹം പുറകോട്ടുപോയെങ്കിലും പറഞ്ഞത് ഒന്ന് മയപ്പെടുത്തി മാധ്യമങ്ങള്‍ വ്യാഖ്യാനിക്കുന്നതുപോലെയുള്ള പ്രശ്‌നങ്ങള്‍ തന്റെ പ്രസംഗത്തിനില്ലെന്നും വികസനകാര്യത്തില്‍ രാഷ്ട്രീയം പാടില്ലെന്നുള്ള തന്റെ മുന്‍ നിലപാട് ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തതെന്നും അദേഹം പറഞ്ഞു.

കേരളത്തിന്റെ വ്യവസായ വികസനം മുന്നില്‍ കണ്ട് കാര്യങ്ങള്‍ വെട്ടിതുറന്ന് പറഞ്ഞതെന്നും ചിലപ്പോള്‍ മിണ്ടാതിരിക്കും ചിലപ്പോള്‍ മെല്ലെപ്പറയും ആന്റണി കൂട്ടിച്ചേര്‍ത്തു.

ഇതോടൊപ്പം എച്ച് എല്‍ കാസര്‍കോട് കൊണ്ടുവരാന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ച എളമരം കരീമിനോട് നന്ദിയുണ്ടെന്നും അദേഹം പറഞ്ഞു.

ഏതായാലും തിരുവനന്തപുരത്ത് നടത്തിയ വിമര്‍ശനം തിരുത്താന്‍ ആന്റണി തയ്യാറായിട്ടില്ലെന്ന് യുഡിഎഫ് രാഷ്ട്രീയത്തില്‍ പുകഞ്ഞുകൊണ്ടേയിരിക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.