ആന്റണിക്ക് മറുപടിയുമായി ഉമ്മന്‍ചാണ്ടി

മലപ്പുറം: കഴിഞ്ഞ ഇടതുസര്‍ക്കാറിന്റെ വികസനനയങ്ങളെ പ്രകീര്‍ത്തിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി ആന്റണിക്ക് മറുപടിയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ഒരു വികസന പ്രവര്‍ത്തനങ്ങളും കേരളത്തില്‍ നടന്നിട്ടില്ലെന്നും. വിവാദങ്ങളും, തര്‍ക്കങ്ങളും മാത്രമാണ് നടന്നതെന്നും മുഖ്യമന്ത്രി. മലപ്പുറം ജില്ലയില്‍ തിരൂരിലും, മഞ്ചേരിയിലും ആനക്കയത്തും നടന്ന പൊതുപരിപാടികളിലാണ് ഉമ്മന്‍ചാണ്ടി തന്റെ നിലപാടുകള്‍ ആവര്‍ത്തിച്ചത്.

ഈ സര്‍ക്കാറിന്റെ കാലത്താണ് വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതെന്നും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതമൂലമാണ് പദ്ധതികള്‍ വൈകുന്നതെന്നും കേരളത്തിന്റെ മുഴുവന്‍ സാധ്യതയും ഉപയോഗപ്പെടുത്തുമെന്ന് പറഞ്ഞ മുഖ്യമന്ത്രി കുഞ്ഞാലികുട്ടിയെ പുകഴ്ത്താനും മറന്നില്ല.

കേരളത്തില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ നല്‍കുന്നത് വ്യവസായ വകുപ്പാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിലയിരുത്തല്‍.

ആന്റണിയുടെ പ്രസ്താവനയോടുള്ള എതിര്‍പ്പ് കാസര്‍കോട് പ്രസംഗത്തിന് ശേഷവും തുടരുന്നു എന്നതാണ്. ഇന്ന് ചന്ദ്രിക ആന്റണിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്നും മനസിലാവുക. മുസ്ലിംലീഗിനെ തണുപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ ഇന്നത്തെ പ്രസ്താവന.

തിരൂരില്‍ രാവിലെ സഹകരണ ആശുപത്രിയുടെ തറക്കല്ലിടല്‍ മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. ആനക്കയത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി യുടെയും മഞ്ചേരി ബസ് ടര്‍മിനലിന്റെയും ഉദ്ഘാടനങ്ങളായിരുന്നു മുഖ്യമന്ത്രിയുടെ ജില്ലയിലെ മറ്റു പരിപാടികള്‍