ആന്റണിക്കെതിരെ ലീഗ് മുഖപത്രം.

കോഴിക്കോട്: ആന്റണിയുടെ ബ്രമോസ് പ്രസ്താവനക്കെതിരെ ശക്തമായ നിലപാടുമായി മുസ്ലിംഗ്. മുസ്ലിംലീഗിന്റെ മുഖപത്രമായ ചന്ദ്രിക ഇന്ന് എഡിറ്റോറിയല്‍ പേജില്‍ പ്രസിദ്ധീകരിച്ച യൂത്ത്‌ലീഗ് നേതാവ് നജീബ് കാന്തപുരത്തിന്റെ ലേഖനത്തിലാണ് ആന്റണിയെ അടിമുടി വിമര്‍ശിക്കുന്നത്.

‘ഇടത് സര്‍ക്കാറിന് മാലചാര്‍ത്തും മുമ്പെ’ എന്നാണ് ലേഖനത്തിന്റെ തലക്കെട്ട്. ആന്റണിയുടെ പ്രസ്താവന ദുരുദേശപരമാണെന്നും ആന്റണി കേരളത്തെയും യുഡിഎഫ് സര്‍ക്കാറിനെയും അപമാനിച്ചുവെന്നും ലേഖനത്തില്‍ പറയുന്നു.

എളമരം കരീമിനെ പ്രകീര്‍ത്തിച്ച നടപടി ഇരട്ടത്താപ്പാണെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു. 2005 ല്‍ എകെ ആന്റണി നടത്തിയ ന്യൂനപക്ഷ വിരുദ്ധ പ്രവര്‍ത്തനത്തെ കുറിച്ചും ലേഖനത്തില്‍ പരാമര്‍ശമുണ്ട്.