ആനക്കയത്ത്‌ 160 കുടുംബങ്ങള്‍ക്ക്‌ പോര്‍ട്ടബ്‌ള്‍ ബയോഗാസ്‌ പ്ലാന്റുകള്‍ നല്‍കി

Bio plant (1)ഉറവിട മാലിന്യസംസ്‌കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ആനക്കയം ഗ്രാമപഞ്ചായത്തിലെ 160 കുടുംബങ്ങള്‍ക്ക്‌ നല്‍കുന്ന പോര്‍ട്ടബ്‌ള്‍ ബയോഗാസ്‌ പ്ലാന്റിന്റെ വിതരണോദ്‌ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.വി. മുഹമ്മദലി നിര്‍വഹിച്ചു. 20 ലക്ഷം ചെലവഴിച്ച്‌ നടപ്പാക്കിയ പദ്ധതിയുടെ ഗുണഭോക്താക്കളെ ഗ്രാമസഭ വഴിയാണ്‌ കണ്ടെത്തിയത്‌. ഗ്രാമ പഞ്ചായത്ത്‌ അംഗം കെ.പി. മുഹമ്മദ്‌ ഷാഫി അധ്യക്ഷനായി. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ എം.പി. ഹമീദ്‌ ഹാജി, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ കരങ്ങാടന്‍ മറിയുമ്മ, പഞ്ചായത്ത്‌ അംഗങ്ങളായ കെ.ടി. അബൂബക്കര്‍, സി.കെ. ശിഹാബ്‌, പഞ്ചായത്ത്‌ സെക്രട്ടറി എസ്‌. ലീലാമണി, ജോജോ എന്നിവര്‍ സംസാരിച്ചു.