ആദ്യ വനിതാ പത്ര ഫോട്ടോഗ്രാഫര്‍ അന്തരിച്ചു

ഇന്ത്യയിലെ ആദ്യത്തെ വനിതാ പത്ര ഫോട്ടോഗ്രാഫര്‍ ഹോമായ് വ്യാരാമാല (98) അന്തരിച്ചു. ഏറെ കാലമായി കട്ടിലില്‍ നിന്നും വീണതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഗുജറാത്തിലെ വഡോദരയില്‍ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ അപൂര്‍വ്വ മുഹൂര്‍ത്തങ്ങള്‍ ഒപ്പിയെടുത്ത ഹോമയ്ക്ക് കഴിഞ്ഞ വര്‍ഷം രാജ്യം പത്മവിഭൂഷന്‍ നല്‍കി ആദരിച്ചു.

ദക്ഷിണ ഗുജറാത്തിലെ നവ്‌സരി പട്ടണത്തിലെ ലപാര്‍സി കുടുംബത്തില്‍ 1913 ഡിസംബര്‍ 9 ന് ജനിച്ച ഹോമായ് വളര്‍ന്നതും പഠിച്ചതും ബോംബെയിലാണ്. ബ്രിട്ടീഷ് ഇന്‍ഫര്‍മേഷന്‍ സെന്ററിലായിരുന്നു ജോലി. ബോംബെ ക്രോണിക്കിലായിരുന്നു ആദ്യം അച്ചടിച്ചു വന്നത്. പിന്നീട് ഇന്ത്യന്‍ സ്വാതന്ത്യ സമരത്തിന്റെ നിരവധി ചരിത്രമുഹൂര്‍ത്തങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി. ഇന്ത്യാ വിഭജന സമയത്തെ വോട്ടെടുപ്പില്‍ നേതാക്കള്‍ സംബന്ധിക്കുന്ന ചിത്രവും 1947 ആഗസ്റ്റ് 15 ന് ചെങ്കോട്ടയില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയ ചടങ്ങും ഫിലിമില്‍ പകര്‍ത്തി ഹോമായ് പ്രശസ്തായി. മൗണ്ട് ബാറ്റണ്‍ ഇന്ത്യവിടുന്നത് മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, ലാല്‍ബഹദൂര്‍ ശാസ്ത്രി എന്നിവരുടെ സംസ്‌കാര ചടങ്ങുകള്‍ എന്നിവയുടെ പകര്ത്തിയെടുത്തു. ഭര്‍ത്താവ് പരേതനായ മനോക്ഷ വ്യാരാവാലയാണ്.