ആദ്യ ഡിങ്കോയിസ്റ്റ് സമ്മേളനം കോഴിക്കോട് നടന്നു

dinkanകോഴിക്കോട്: കോഴിക്കോട്ട് ഡിങ്കോയിസ്റ്റുകളുടെ പ്രഥമ മതമഹാസമ്മേളനം നടന്നു. സോഷ്യല്‍ മീഡിയയിലൂടെ പിറന്ന പാരഡി മതമായ ഡിങ്കോയിസ്റ്റുകളുടെ സമ്മേളനം ഏറെ വ്യത്യസ്തമായി. ആക്ഷേപ ഹാസ്യവും നിരവധി വ്യത്യസ്ത പരിപാടികളോടെയും നടന്ന ഡിങ്കമതമഹാസമ്മേളനത്തില്‍ പങ്കെടുക്കാന് നിരവധിയാളുകളാണ് എത്തിയത്.

മതയാഥാസ്ഥിതികരെയും ഫാഷിസ്റ്റുകളെയും കണക്കിന് പരിഹസിച്ച് ഡിങ്കോയിസ്റ്റുകളുടെ മതസമ്മേളനം. അഭിപ്രായസ്വാതന്ത്ര്യത്തെയും ആവിഷ്‌കാരസ്വാതന്ത്ര്യത്തെയും ആയുധം കൊണ്ട് നേരിടുന്ന കാലത്ത് തങ്ങളെ പാരഡിമതമെന്ന് പറഞ്ഞ് തള്ളിക്കള്ളയേണ്ടെന്നാണ് ഡിങ്കോയിസ്റ്റുകളുടെ ഭാഷ്യം.

മാനാഞ്ചിറയില് നടന്ന സമ്മേളനത്തില് ദുരാചാരങ്ങളെ കളിയാക്കാനായി കപ്പപ്പാട്ട്, നയപ്രഖ്യാപനം, ചക്കയേറ് തുടങ്ങിയ പരിപാടികളും സംഘാടകര്‍ ഒരുക്കിയിരുന്നു. സമാധാനത്തിന്റെ സ്വന്തം മതമായ ഡിങ്കമതം ഇനി വിവിധ ജില്ലകളിലെ വേദികളിലൂടെ വീണ്ടും കാണാമെന്ന് പറഞ്ഞാണ് സമ്മേളനം പിരിഞ്ഞത്.