ആദ്യഫലം തിരുവമ്പാടിയില്‍ ഇടതിന്‌ അട്ടിമറിവിജയം

george-m-thomasകോഴിക്കോട്‌: നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യഫലം പുറത്തുവന്നപ്പോള്‍ യുഡിഎഫിന്റെ കുത്തക മണ്ഡലമായ കോഴിക്കോട്ടെ തിരുവമ്പാടി ജോര്‍ജ്ജ്‌ എം തോമസിലൂടെ ഇടതുപക്ഷം പിടിച്ചെടുത്തു.

ആദ്യം പുറത്തുവന്ന അഞ്ചുഫലങ്ങളും ഇടതിനൊപ്പമാണ്‌. ഇതില്‍ തിരുവമ്പാടിയും നെയ്യാറ്റിന്‍കരയും, കഴക്കൂട്ടവും ഇരവിപുരവും യുഡിഎഫില്‍ നിന്ന്‌ പിടിച്ചെടുത്തവയാണ്‌. യുഡിഎഫിലേക്ക്‌ കൂറുമാറിയ ആര്‍ ശെല്‍വരാജന്‍ 9,324 വോട്ടുകള്‍ക്ക്‌ ഇടത്‌ സ്ഥാനാര്‍ത്ഥി ആന്‍സലനോട്‌ പരാജയപ്പെട്ടു. ബിജെപി പ്രതീക്ഷവെച്ച്‌ പുലര്‍ത്തിയിരുന്ന കഴക്കൂട്ടം കടകംപള്ളി സുരേന്ദ്രന്‍ 7347 വോട്ടിന്‌ വിജയിച്ചു. ബിജെപി ഇവിടെ മൂന്നാം സ്ഥാനത്താണ്‌.