ആദിവാസി നഗ്നനൃത്തം പോലീസുകാരനെ തിരിച്ചറിഞ്ഞു.

ന്യൂഡല്‍ഹി: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ ആദിവാസി സ്ത്രീകളെ വിദേശവിനോദ സഞ്ചാരികള്‍ക്കു മുമ്പില്‍ നഗ്നനൃത്തം ചെയ്യിച്ച സംഭവത്തില്‍ ഉള്‍പ്പെട്ട പോലീസുകാരനെ തിരിച്ചറിഞ്ഞു. ഇയാളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. നൃത്തത്തിന്റെ വീഡിയോ വിശദമായി പരിശോധിച്ചതിലൂടെയാണ് പോലീസുകാരനെ തിരിച്ചറിഞ്ഞത്. ഇയാള്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് ആന്‍ഡമാന്‍ നിക്കോബാര്‍ പോലീസ് അറിയിച്ചു. ഭക്ഷണം നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് ജാരാവ ആദിവാസി വിഭാഗത്തിലെ സ്ത്രീകളെ കൊണ്ട് വിനോദ സഞ്ചാരികള്‍ക്കു മുമ്പില്‍ അര്‍ദ്ധനഗ്നനരായി നൃത്തം ചെയ്യിച്ചത്.