ആദിലയുടെ തുടര്‍പഠനം ഏറ്റെടുത്ത്‌ ഡിവൈഎഫ്‌ഐ

Untitled-1 copyതിരൂര്‍:കാഴ്‌ച ശക്തിയില്ലാഞ്ഞിട്ടും എസ്‌എസ്‌്‌എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ ആദില ഫര്‍സാനയുടെ തുടര്‍ പഠനം ഡിവൈഎഫ്‌ഐ ഏറ്റെടുത്തു.

താനൂര്‍ തെയ്യാല സ്വദേശി വലിയകത്ത്‌ പുതിയ ഒറ്റയില്‍ ഇമ്പിച്ചിബാവയുടെ മകളാണ്‌ ആദില ഫര്‍സാന. ഡിവൈഎഫ്‌ഐയുടെ പനങ്ങാട്ടൂര്‍ യൂണിറ്റാണ്‌ പഠനച്ചെലവ്‌ ഏറ്റെടുത്തത്‌. ആദിലയ്‌ക്ക്‌ ഇതിന്റെ ആദ്യഗഡു ഡിവൈഎഫ്‌ഐ കിഴക്കന്‍ മേഖല സെക്രട്ടറി ജോബിഷ്‌ കൈമാറി. ചടങ്ങില്‍ പി ഷിനോജ്‌, ഒ മുസ്‌തഫ, എന്‍ എന്‍ തൗഫീഖ്‌, ഒ റഫീഖ്‌, കെ റാഷിദ്‌, പി ഗണേശന്‍ എന്നിവര്‍ സംസാരിച്ചു.