ആദര്‍ശ വിവാഹിതര്‍ക്ക് അനുമോദനം

മലപ്പുറം: കേരള യുക്തിവാദി സംഘം മലപ്പുറം എന്‍ജിഒ യൂണിയന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ആദര്‍ശ വിവാഹിതര്‍ക്കള്ള അനുമോദന ചടങ്ങ് ജില്ലയിലെ മിശ്രവിവാഹിതരുടെ സംഗമ വേദിയായി. വ്യത്യസ്ത മതങ്ങളില്‍ പെട്ട ഈയിടെ വിവാഹിരയായ രണ്ട് കുടുംബങ്ങളെയാണ് ചടങ്ങില്‍ അനുമോദിച്ചത്.

അനുമോദന ചടങ്ങ് ഡോ. പി ഗീത ഉദ്ഘാടനം ചെയ്തു. ഞരളത്ത് ഹരിഗോവിന്ദന്‍, ബീന സണ്ണി, ലെനിന്‍ ദാസ് എന്നിവര്‍ സംസാരിച്ചു.