ആത്മാഹുതിക്ക് ശ്രമിച്ച ടിബറ്റ് പ്രക്ഷോഭകന്‍ മരിച്ചു.

ന്യൂഡല്‍ഹി: ചൈനീസ് പ്രസിഡന്റ് ഹൂജിന്‍ഡയുടെ സന്ദര്‍ശനത്തിനെതിരെ ഡല്‍ഹിയില്‍ കഴിഞ്ഞദിവസം ആത്മഹത്യക്കുശ്രമിച്ച ടിബറ്റന്‍ പ്രക്ഷോഭകന്‍ മരിച്ചു. ചൈനീസ് വിരുദ്ധ മുദ്രാവാക്യം ഉയര്‍ത്തി പ്രകടനം നടത്തിയവരില്‍ ഒരാളാണ് തീകൊളുത്തി ആത്മഹത്യക്കു ശ്രമിച്ചു. ജാംപെല്‍ യെഷി എന്ന 27 കാരനാണ് മാരകമായി പൊള്ളലേറ്റ് മരണമടഞ്ഞത്. 90 ശതമാനം പൊള്ളലേറ്റ ഇയാളെ രാംമനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.