ആത്മവീര്യവും പോരാളിത്തവും മാറ്റുരയ്ക്കുന്ന അലങ്കാനല്ലൂര്‍ ജല്ലിക്കെട്ട് നടന്നു.

 

photos: V K

മധുര:  പൊങ്കല്‍ ഉത്സവത്തിന്റെ ഭാഗമായി തമിഴ്‌നാട്ടിലെ മധുര അലങ്കാനല്ലൂര്‍ ജല്ലിക്കെട്ട് നടന്നു. വിദേശികളുള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍ ജല്ലിക്കെട്ട് കാണാന്‍ എത്തിയിരുന്നു. ജില്ലയിലെ 447 കാളകളും 475 കാളപ്പോരുകാരുമാണ് ജല്ലിക്കെട്ടില്‍ പങ്കെടുത്തത്.
ജല്ലിക്കെട്ടില്‍ 29 പേര്‍ക്ക് ഈ തവണ പരിക്കുപറ്റി. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പരിക്കേറ്റവരുടെ കുറവാണ്.