ആണ്‍കുട്ടികളും പെണ്‍കുട്ടികളും കോളേജില്‍ ഒന്നിച്ചരിക്കേണ്ടെന്ന്‌ വിദ്യഭ്യാസമന്ത്രി

abdu rubbതിരുവനന്തപുരം: വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കുന്നതിനോട്‌ യോജിപ്പില്ലെന്ന്‌ വിദ്യഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ്‌. ഒന്നിച്ചിരുത്താത്തത്‌ വിവേചനമല്ലെന്നും മന്ത്രി പറഞ്ഞു. അധ്യാപകരെ പുറത്താക്കുന്നത്‌ ആദ്യത്തെ സംഭവമല്ലെന്നും പരാതി കിട്ടിയാല്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ ഒരിടത്തും ഇത്തരത്തില്‍ ഒരു സംഭവമില്ലെന്നും കോളേജ്‌ മാനേജ്‌മെന്റും അധ്യാപകരും അനുവദിക്കുന്നെങ്കില്‍ അവര്‍ ഒരുമിച്ചിരിക്കട്ടെ എന്നും അബ്ദുറബ്ബ്‌ പറഞ്ഞു.

ഫറൂഖ്‌ കോളേജില്‍ മലയാളം ക്ലാസില്‍ ഒരുമിച്ച്‌ ഒരു ബഞ്ചില്‍ ഇരുന്നുവെന്നാരോപിച്ച്‌ സഹപാഠികളായ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ക്ലാസില്‍ നിന്ന്‌ പുറത്താക്കിയിരുന്നു. ഈ നടപടിക്കെതിരെ പ്രതികരിച്ച രണ്ടാം വര്‍ഷ ബി എ സോഷ്യോളജി വിദ്യാര്‍ത്ഥി ദിനുവിനെ കോളേജ്‌ മാനേജ്‌മെന്റ്‌ സസ്‌പെന്‍ഡ്‌ ചെയ്‌തിരുന്നു. എന്നാല്‌ കോളേജ്‌ നടപടി റദ്ദാക്കിയ ഹൈക്കോടതി വിദ്യാര്‍ത്ഥിയെ ക്ലാസില്‍ തിരിച്ചെടുക്കണമെന്ന്‌ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ മന്ത്രിയുടെ പ്രസ്‌താവനയ്‌ക്കെതിരെ കെ എസ്‌ യു രംഗത്ത്‌ വന്നു. പ്രസ്‌തവന പിന്‍വലിക്കണമെന്ന്‌ കെഎസ്‌യു പ്രസിഡന്റ്‌ വി എസ്‌ ജോയി ആശ്യപ്പെട്ടു. കലാലയങ്ങളെ ദേവാലയങ്ങളോ ക്ഷേത്രങ്ങളോആക്കാന്‍ അനുവദിക്കില്ലെന്ന്‌ ജോയ്‌ പറഞ്ഞു.

ഫറൂഖ്‌ കോളേജിലെ ലിംഗവിവേചന വിഷയത്തില്‍ ഫെയ്‌സ്‌ബുക്കില്‍ അഭിപ്രായ പ്രകടനം നടത്തിയ അധ്യാപകനെ മാനേജമെന്റ്‌ കഴിഞഅഞ ദിവസം ജോലിയില്‍ നിന്ന്‌ പിരിച്ചുവിട്ടിരുന്നു. അരീക്കോട്‌ സുല്ല മുസലാം സയന്‍സ്‌ കോളേജില്‍ അധ്യാപകനായ ഷഫീഖിനെയാണ്‌ കോളേജില്‍ നിന്നും പുറത്താക്കിയത്‌. രേഖാപരമായ യാതൊരു അറിയിപ്പും നല്‍കതെയായിരുന്നു അധ്യാപകനെ ജോലിയില്‍ നിന്നും പുറത്താക്കിയത്‌. ഫോണില്‍ നേരിട്ട്‌ വിളിത്ത്‌ ഇനി മുതല്‍ ജോലിക്ക്‌ വരേണ്ടെന്ന്‌ അറിയിക്കുകയായിരുന്നു.

ഫറൂഖ്‌ കോളേജിലെ ലിംഗവിവേചനത്തിനെതിരെ ഫേസ്‌ബുക്കില്‍ വന്ന പോസ്‌റ്റുകള്‍ക്ക്‌ കമന്റിട്ടതാണ്‌ ജോലിനഷ്ടമാകാന്‍ കാരണമായതെന്ന്‌ ഷഫീഖ്‌ പറഞ്ഞു. തന്റെ കമന്റിലെ ഭാഷ മോശമാണെന്നും ഇവിടെ ജോലി ചെയ്യുന്ന അധ്യാപകര്‍ ഇത്തരത്തിലുള്ള അഭിപ്രായപ്രകടനം നടത്തരുതെന്നും പറഞ്ഞ്‌ മാനേജ്‌മെന്റ്‌ രംഗത്തുവരികയായിരുന്നു. പോസ്‌റ്റിട്ടതിന്‌ ജോലി നഷ്ടപ്പെട്ടതായി അധ്യാകന്‍ തന്നെയാണ്‌ ഫേസ്‌ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്‌.