ആഞ്ചലോ പൗലോ അന്തരിച്ചു

    വിഖ്യാത ഗ്രീക്ക് ചലച്ചിത്ര സംവിധായകനായ തിയോ ആഞ്ചലോ പൗലോ (76) അന്തരിച്ചു.തന്റെ പുതിയ ചിത്രമായ ദി അദര്‍ സീ യുടെ സെറ്റിലേക്ക് പോകുന്നതിനിടെ ബൈക്കിടിച്ചായിരുന്നു മരണം.
ഗ്രീസിലെ ഇടതുപക്ഷ പത്രത്തില്‍ സിനിമ നിരൂപകനായി ജീവിതം ആരംഭിച്ച ആഞ്ചലോ പൗലോ കവിയും എഴുത്തുകാരനുമായിരുന്നു.
എഴുപതുകളുടെ തുടക്കം മുതല്‍ ചലച്ചിത്ര രംഗത്തുണ്ടായിരുന്ന അദ്ധേഹം ഗ്രീക്ക് ചലച്ചിത്ര രംഗത്ത്് നവതരംഗത്തിന് തുടക്കമിട്ടവരില്‍ പ്രമുഖനാണ്. 1998ല്‍ കാന്‍ ഫെസ്റ്റിവലില്‍ പാം ഡി ഓള്‍ പുരസ്‌കാരം 80ല്‍ വെനീസ് മേളയില്‍ ഗോള്‍ഡന്‍ ലയണ്‍ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. അലക്‌സാണ്ടര്‍ ദ്ി ഗ്രേറ്റ് , ദി ഹണ്ടേഴ്സ് ദ്ി വീപിംഗ് മെഡോ എന്നിവയാണ് പ്രധാന ചിത്രങ്ങള്‍.