ആഘോഷങ്ങള്‍ക്കിടയിലെ പടക്കങ്ങള്‍ നിരോധിക്കണമെന്ന ആവശ്യപ്പെട്ട്‌ 3 കുട്ടികള്‍ സുപ്രീം കോടതിയില്‍

Untitled-1 copyദില്ലി: ആഘോഷങ്ങള്‍ക്കിടയിലെ പടക്കങ്ങള്‍ നിരോധിക്കണമെന്ന ആവശ്യവുമായി മൂന്ന്‌ കുട്ടികള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നു. ഞങ്ങളുടെ ശ്വാസകോശം പൂര്‍ണ വളര്‍ച്ചയിലെത്തിയിട്ടല്ല, പടക്കളുടെ ശബ്ദവും വെളിച്ചവും ഞങ്ങള്‍ക്ക്‌ താങ്ങാനാവില്ല എന്നാണ്‌ കുട്ടിള്‍ നല്‍കിയിട്ടുള്ള ഹര്‍ജിയില്‍ പറയുന്നത്‌. ആറു മാസം പ്രായമുള്ള അര്‍ജുന്‍ ഗോപാല്‍, ആരവ്‌ ഭണ്ഡാരി, 14 മാസം പ്രായമുള്ള സൊയാ റാവു ഭാസിന്‍ എന്നിവരാണ്‌ ഹര്‍ജിക്കാര്‍. ജുഡീഷ്യല്‍ ചരിത്രത്തില്‍ തന്നെ ആദ്യമായാണ്‌ ഇത്തരമൊരു ഹര്‍ജി. ദസറയും ദീപാവലിയുമുള്‍പ്പെടെയുള്ള ആഘോഷങ്ങളിലെ അന്തരീക്ഷ മലീനീകരണം നിയന്ത്രിക്കണമെന്നാണ്‌ ഇവരുടെ ആവശ്യം.

ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 21 ഉറപ്പു നല്‍കുന്ന അവകാശങ്ങള്‍ നിഷേധിക്കുകയാണ്‌ അന്തരീക്ഷ മലിനീകരണം എന്നാണ്‌ ഇവരുടെ വാദം. അഭിഭാഷകരായ തങ്ങളുടെ അച്ഛന്‍മാര്‍ വഴിയാണ്‌ ഇവര്‍ കോടതിയില്‍ എത്തിയിരിക്കുന്നത്‌. മൗലികാവകശാങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ രക്ഷിതാക്കള്‍ വഴി കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി അനുവദിക്കുന്നുണ്ട്‌. ഇതനുസരിച്ചാണ്‌ ഉത്സവകാലത്തെ ശബ്ദം, പൊടി തുടങ്ങിയവ അടിയന്തിരമായി നിയന്ത്രിക്കണമെന്ന്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌.

കഴിഞ്ഞ രണ്ടുവര്‍ഷത്തോളമായി ലോകത്തില്‍ മലിനീകരണത്തില്‍ ഒന്നാം സ്ഥാനം ദില്ലിക്കാണ്‌. വായു മലിനീകരണത്തെ തുടര്‍ന്നുള്ള അസുഖത്തെ തുടര്‍ന്ന്‌ രാജ്യത്ത്‌ ഒരു ലക്ഷത്തിലധികം പേരാണ്‌ ഓരോ വര്‍ഷവും മരിക്കുന്നത്‌.