ആകാശയാത്രയില്‍ രസിപ്പിക്കാന്‍ ബിക്കിനിധാരിണികളും.

വിയറ്റ്‌നാം : വിമാന യാത്രയില്‍ സ്ഥിരം യാത്രക്കാര്‍ എപ്പോഴും പ്രതീക്ഷിക്കുക നല്ല ഭക്ഷണമോ, നല്ലൊരു സിനിമയോ ആയിരിക്കും. എന്നാല്‍ ഏവരുടേയും പ്രതീക്ഷയെ തകിടം മറിച്ച്‌കൊണ്ടൊരു യാത്രയ്ക്ക് വിയറ്റ്‌നാമിസ് വിമാനകമ്പിനിയായ വിജെറ്റ്‌ലെറ്റ് എയര്‍ അവസരമൊരുക്കി.

ഇവരുടെ ഹോച്ചിമിന്‍ സിറ്റിയില്‍ നിന്ന് വിയറ്റ്‌നാമിലെ അവധിക്കാല വിനോദ സഞ്ചാര കേന്ദ്രമായ നാ ട്രാങ്ങിലേക്കുള്ള വിമാനം ഉയര്‍ന്ന് പൊങ്ങി കുറച്ച് കഴിഞ്ഞപ്പോള്‍ അതാ ക്യാബിനില്‍ നിന്ന് മാര്‍ച്ച് ചെയ്തുവരുന്നു ബിക്കിനി മാത്രം ധരിച്ച് ഹവാന സ്‌റ്റെലിലുള്ള തരുണീമണികള്‍. മാത്രമല്ല മൂന്ന് മിനിറ്റോളം ഇവരുടെ വക ബെല്ലിമാതൃകയിലുള്ള ഡാന്‍സും. അതോടെ പുരുഷയാത്രക്കാരെല്ലാം തങ്ങളുടെ മൊബൈല്‍ ഫോണുകളെടുത്ത് ഈ രംഗങ്ങള്‍ ചൂടോടെ പകര്‍ത്താന്‍ തുടങ്ങി. മാത്രമല്ല ഈ രംഗങ്ങള്‍ യൂട്യൂബിലൂടെ പ്രദര്‍ശിപ്പിച്ചും തുടങ്ങി.

സംഭവം വിവാദമായതോടെ വിയറ്റ്‌നാം ഏവിയേഷന്‍ അതോറിറ്റി ഈ കമ്പനിക്ക് പിഴ ചുമത്തി.

എന്നാല്‍ ഈ എയര്‍ ലൈന്‍സ് കമ്പനി വളരെ ആവേശത്തിലാണ്. ബീച്ച് ടൗണിലേക്കുള്ള തങ്ങളുടെ ആദ്യ സര്‍വീസ് യാത്രക്കാര്‍ക്ക് മികച്ച സര്‍വ്വീസ് നല്‍കുന്നതിന്റെ ഭാഗമായാണ് ബിക്കിനിമാത്രം ധരിച്ച് സുന്ദരികളെ രംഗത്തിറക്കിയതെന്ന് അവരുടെ വാദം.

വിയറ്റ്‌നാമില്‍ എയര്‍ റൂട്ടിലെ സ്വകാര്യ വത്കരണത്തിന്റെ ഭാഗമായി ആദ്യമായി സര്‍വീസ് നടത്തുന്ന എയര്‍ലൈന്‍സ് വിജെറ്റ്‌ എയര്‍ കഴിഞ്ഞ ഡിസംബറിലാണ് ഇവരുടെ ആദ്യ സര്‍വീസ് നടന്നത്.