ആകാശം താഴേക്ക് വരുന്നു.

വാഷിംങ്ടണ്‍: ആകാശം സാവകാശം താഴേക്കു വരുകയാണോയെന്ന് ശാസ്ത്രജ്ഞന്‍മാര്‍ക്കു സംശയം. പത്തുവര്‍ഷത്തിനിടെ മേഘങ്ങളുടെ ഉയരം കുറഞ്ഞു വരുന്നതായി കണ്ടെത്തിയതാണ് സംശയത്തിനു കാരണം.
മേഘങ്ങള്‍ താഴുന്നതായി ഭാവിനിരീക്ഷണങ്ങളില്‍ കണ്ടെത്തിയാല്‍ ആഗോള കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചുള്ള പഠനങ്ങളില്‍ മെച്ചപ്പെട്ട ഫലങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. മേഘങ്ങളുടെ ഉയരം താഴുന്നതിന് കാരണമെന്തെന്നറിയില്ലെന്ന് പഠനം നടത്തുന്ന ശാസ്ത്രജ്ഞരില്‍ ഒരാളായ റോജര്‍ ഡേവിഡ് പറഞ്ഞു. ഈ പതിറ്റാണ്ടിലെ പഠനം കൂടി പൂര്‍ത്തിയായാലേ മേഘങ്ങളുടെ ഉയരം കുറയുന്നത് ശാശ്വതപ്രവണതയാണോ എന്ന് പറയാനാകൂ.