ആംവേയുടെ ഓഫീസില്‍ റെയ്ഡ്

എറണാകുളം: ആംവേയുടെ ഓഫീസുകളില്‍ പോലീസ് റെയ്ഡ് നടത്തുന്നു. മണിചെയിന്‍ സ്ഥാപനമായ ആംവേയുടെ എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ഓഫീസുകളിലാണ് റെയ്ഡ് നടത്തുന്നത്.

റെയ്ഡില്‍ 1.64 കോടി രൂപയുടെ ഉല്പന്നങ്ങള്‍ പിടിച്ചെടുത്തു. മണിചെയിന്‍ നടത്തിയതിനെ തുടര്‍ന്നാണ് ആംവേക്കെതിരെ നടപടിയെടുത്തത്.

കോഴിക്കോട് സ്വദേശിയായ ഒരു സ്ത്രീ നടത്തിയ പരാതിയെ തുടര്‍ന്നാണ് നടപടി. ക്രൈംബ്രാഞ്ചിന്റെ കുറ്റകൃത്യ വിഭാഗമാണ് റെയ്ഡ് നടത്തിയത്.