അസ്‌ലം വധം; അന്വേഷണത്തിന്‌ പ്രത്യേക സംഘം;വടകരയില്‍ ഹര്‍ത്താല്‍

muhammad-aslamകോഴിക്കോട്: നാദാപുരത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അസ്‍ലമിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭ വം അന്വേഷിക്കാന്‍ പ്രത്യക അന്വേഷണ സംഘത്തെ നിയമിച്ചു. നാദാപുരം എ.എസ്.പി കറുപ്പ സാമി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. കുറ്റ്യാടി സി.ഐ ക്കാണ് അന്വേഷണ ചുമതല.

അതേസമയം, അസ്‍ലമിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് വടകര താലൂക്കില്‍ യു.ഡി.എഫ് ഹര്‍ത്താല്‍ ആചരിക്കുകയാണ്. പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചു. വടകര,നാദാപുരം, വളയം, കുറ്റ്യാടി, എടച്ചേരി, തൊട്ടില്‍പാലം ചോമ്പാല അടക്കം 10 പൊലീസ് സ്റ്റേഷന്‍ പരിധികളില്‍  സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

സ്കൂട്ടറില്‍ സുഹൃത്ത് പുളിയാവിലെ ഷാഫിക്കൊപ്പം വെള്ളൂര്‍ ഭാഗത്തേക്ക് പോകുമ്പോള്‍ ചാലപ്പുറം വെള്ളൂര്‍ റോഡില്‍ ചക്കരക്കണ്ടിക്കു സമീപം വൈകീട്ട് 5.30ഓടെയാണ് ആക്രമണം നടന്നത്.