അസ്ഹറുദ്ദീന്റെ വിലക്ക് നീക്കി

ഹൈദരാബാദ് : മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അസ്ഹറുദ്ദീന്റെ വിലക്ക് ആന്ധ്രപ്രദേശ് ഹൈക്കോടതി റദ്ദാക്കി. ബിസിസിഐയാണ് അസ്ഹറുദ്ദീന് ആജീവനാന്തവിലക്ക് ഏര്‍പ്പെടുത്തിയത്.

12 വര്‍ഷത്തിന് ശേഷമാണ് ഈ വിലക്കിപ്പോള്‍ പിന്‍വലിക്കുന്നത്
അസ്ഹറുദ്ദീനെതിരെ തെളിവില്ലന്ന കാരണത്തിലാണ് അശുതോഷ് മെഹന്ത,കൃഷ്ണമേനോന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചിന്റ ഈ വിധി.2000 ല്‍ ഒത്തുകളി വിവാദത്തില്‍ പിടികൂടപ്പെട്ട ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഹാന്‍സി ക്രോണിയയുടെ മൊഴിപ്രകാരമായിരുന്നു അസ്ഹറുദ്ദീനെതിരായ നടപടി. വാതുവെപ്പുകാരുമായി ബന്ധപ്പെടുത്തിയത് അസ്ഹറുദ്ദീനാണെന്നായിരുന്നു ക്രോണിയയുടെ മൊഴി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അസ്ഹറുദ്ദീന്‍ കുറ്റക്കാരനാണെന്ന് സിബിഐ  കണ്ടെത്തിയിരുന്നു.