അസിസ്റ്റന്റ് ഗ്രേഡ് വിധി, അപ്പീല്‍ പോകേണ്ട; കേരള സിന്‍ഡികേറ്റ്

തിരു:  കേരള സര്‍വ്വകലാശാലയിലെ വിവാദപരമായ അസിസ്റ്റന്റ് ഗ്രേഡുമാരുടെ നിയമനം റദ്ധാക്കിയ ലോകായുക്തയുടെ വിധിക്കെതിരെ അപ്പീല്‍ പോകേണ്ടെന്ന് കേരള സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു.
നാളെ ഹൈകോടതിയില്‍ സര്‍വ്വകലാശാലയുടെ തീരുമാനം അറിയിക്കേണ്ടതാണ്. ഇതോടെ ഈ ലിസ്റ്റില്‍ നിയമനം ലഭിച്ച ഉദ്യോഗാര്‍ത്ഥികളെ പിരിച്ചുവിടാന്‍ സാധ്യതയേറി.
ശക്തമായ വാദ പ്രതിവാദത്തിനൊടുവില്‍ വിഷയം വോട്ടിനിട്ടപ്പോള്‍ 8 നെതിരെ 11 വോട്ടുകള്‍ക്ക് തീരുമാനം വരികയായിരുന്നു. കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലത്ത് ഈ വിഷയത്തില്‍ യുഡിഎഫ് ശക്തമായ പ്രക്ഷോഭം നടത്തിയിരുന്നു. സിന്‍ഡിക്കേറ്റ് തീരുമാനം സിപിഎംന്

തിരിച്ചടിയാണ്.
ഹൈകോടതിയില്‍ നാളെ ഇതുമായി ബന്ധപ്പെട്ട രണ്ട് പരാതികള്‍ പരിഗണിക്കും.