അശ്ലീല സന്ദേശമയച്ചാല്‍ മൂന്ന് വര്‍ഷം തടവ്.

ദി്‌ലലി : സ്ത്രീകളെ മോശമായി ചി്ത്രീകരിക്കുകയോ മെസേജുകളോ ഇ മെയ്‌ലുകളും അയക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവു കിട്ടുന്ന വിധത്തില്‍ നിയമം ഭേദഗതിചെയ്യുന്നു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം നിയമഭേദഗതിക്ക് അംഗീകാരം നല്‍കി. കൂടാതെ ഇത്തരത്തിലുള്ള മോശം സന്ദേശം അയക്കുന്നവരില്‍ നിന്നും വന്‍തുക ഈടാക്കുന്നതിനും നിയമഭേദഗതി ചെയ്യുന്നുണ്ട്.

കുറ്റക്കാരെന്ന് കണ്ടെത്തുന്നവരില്‍നിന്ന് ഇടാക്കുന്ന കുറഞ്ഞ പിഴ 2000 ല്‍നിന്ന് 50,000 ആയി ഉയര്‍ത്തിയിട്ടുണ്ട്. ആദ്യമായി കുറ്റം ചെയ്യുന്നവരില്‍നിന്ന് ഒരുലക്ഷം രൂപയും കുറ്റകൃത്യം ആവര്‍ത്തിക്കുന്നവരില്‍നിന്ന് പരമാവധി അഞ്ചുലക്ഷം രൂപയും പിഴ ഈടാക്കും. പോലീസ് ഇന്‍സ്‌പെക്ടറില്‍ കുറയാത്ത റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്കും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ക്കും റെയ്ഡ് നടത്തി സന്ദേശം അയച്ച ഉപകരണങ്ങള്‍ പിടിച്ചെടുക്കാം. ദൃശ്യ – ശ്രാവ്യ മാധ്യമങ്ങളിലും ഇന്റര്‍നെറ്റിലും സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നത്തടയാനാണ് നിയമ ഭേദഗതി കൊണ്ടുവരുന്നത്.

ദൃശ്യ – ശ്രാവ്യ മാധ്യമങ്ങളും നിയമത്തിന്റെ പരിധിയില്‍ വരുന്ന തരത്തിലാവും ഭേദഗതി. നിലവില്‍ അച്ചടി മാധ്യമങ്ങള്‍ക്ക് മാത്രമായിരുന്നു സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നത് തടയുന്ന 1986 ലെ നിയമം ബാധകമായിരുന്നത്.