അശ്ലീല ചിത്രം കാണിച്ച യുവാവിന്റെ മൊബൈല്‍ യുവതി പിടിച്ചെടുത്തു

പരപ്പനങ്ങാടി:  വഴിയരികിലൂടെ നടന്നു പോകുന്ന യുവതിക്ക്  മൊബൈലില്‍ അശ്ലീല ചിത്രം കാണിച്ചു കൊടുത്ത യുവാവിനെ യുവതി തന്നെ കൈകാര്യം ചെയ്തു. പരപ്പനങാായി ചെമ്മാട് റോഡില്‍ ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം.
അശ്ലീലചിത്രം കാണിച്ച മൊബൈല്‍ ബലമായി പിടിച്ചെടുത്ത യുവതി ഇത് പിതാവ് വഴി പരപ്പനങാടി പോലീസ് സ്്‌റ്റേഷനിലെത്തിക്കുകയായിരുന്നു.

 

എന്നാല്‍ പോലീസ് ഈ കേസ് അത്ര ഗൗരവത്തിലല്ല കൈകാര്യം ചെയ്തത് എന്ന ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു. എഴുതിതന്ന പരാതിയില്ലാത്തതിനാല്‍ കേസെടുക്കാനാവില്ലെന്ന പതിവുപല്ലവി പാടുകയാണ് വിവരം അന്വേഷച്ചെത്തിയ മാധ്യമ പ്രവര്‍ത്തകരോട് ഇവര്‍ ചെയ്തത്.