അവാര്‍ഡ്‌: മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക്‌ അപേക്ഷിക്കാം

മലപ്പുറം: എസ്‌.എസ്‌.എല്‍.സി, പ്ലസ്‌ ടു, വി.എച്ച്‌.എസ്‌.ഇ പരീക്ഷകളില്‍ വിജയിച്ച മത്സ്യ-അനുബന്ധതൊഴിലാളികളുടെ മക്കള്‍ക്ക്‌ മത്സ്യബോര്‍ഡ്‌ പാരിതോഷികം നല്‍കുന്നു. കായിക മത്സരങ്ങളില്‍ വിജയിച്ച മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കും അപേക്ഷിക്കാം. അപേക്ഷ ജൂണ്‍ 30 നകം മത്സ്യബോര്‍ഡ്‌ ഓഫീസില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ അതത്‌ മത്സ്യബോര്‍ഡ്‌ ഓഫീസുമായി ബന്ധപ്പെടാം.