അവധിക്കാലാഘോഷത്തിന്‌ അവധി നല്‍കി വിദ്യാര്‍ഥികളുടെ ട്രാഫിക്‌ ബോധവര്‍കരണം

tirur copyതിരൂര്‍: അവധിയാഘോഷങ്ങള്‍ക്ക്‌ തല്‍ക്കാലം അവധിനല്‍കി വിദ്യാര്‍ത്ഥികൂട്ടം ട്രാഫിക്‌ ബോധവല്‍ക്കരണവുമായി റോഡിലിറങ്ങിയത്‌്‌ ശ്രദ്ധേയമായി. പറവണ്ണ സലഫി ഇ എം യു പി സ്‌കൂളിലെ വിദ്യാര്‍ഥികളാണ്‌ ക്രിസ്‌മസ്‌ അവധിക്കാലം പൊതുസേവനത്തിനായി മാറ്റിവെച്ച്‌ മാതൃകയായത്‌.

തിരൂര്‍ ജനമൈത്രി പോലീസിന്റെയും എക്‌സൈസ്‌ വകുപ്പിന്റെയും സഹകരണത്തോടെയാണ്‌ ബോധവല്‍ക്കരണ പ്രവര്‍ത്തനവും മോക്‌ഡ്രില്ലും സംഘടിപ്പിച്ചത്‌. ഹെല്‍മെറ്റ്‌ ധരിച്ചും ട്രാഫിക്‌ നിയമങ്ങള്‍ പാലിച്ചും വാഹനമോടിച്ചവര്‍ക്ക്‌ തിരൂര്‍ എസ്‌.ഐ സുമേഷ്‌ സുധാകറും വിദ്യാര്‍ഥികളും ചേര്‍ന്ന്‌ ലഡുവും മധുരപലഹാരങ്ങളും വിതരണം ചെയ്‌തു.

സ്‌കൂളിലെ ഇംഗ്ലീഷ്‌ ക്ലബ്ബും സോഷ്യല്‍ ക്ലബ്ബുമാണ്‌ പരിപാടിക്ക്‌ നേതൃത്വം നല്‍കിയത്‌. തിരൂര്‍ സി ഐ മുഹമ്മദ്‌ ഹനീഫ, എസ്‌ ഐ സുമേഷ്‌ സുധാകര്‍, അധ്യാപകനായ താഹിര്‍ ശബീബ്‌, ഹുസ്‌ന സൈഭ, ജുമൈല, നുസ്‌റത്ത്‌ ബദ്‌രിയ, ബോവിത എന്നിവര്‍ സംസാരിച്ചു.