അവതാരകയോട്‌ മോശമായി പെരുമാറിയ എസിപിക്കെതിരെ കേസെടുത്തു

കൊച്ചി: കൊല്ലത്ത്‌ കേരള പോലീസിന്റെ കൊക്കൂണ്‍ അന്താരാഷ്ട്ര സൈബര്‍ സുരക്ഷാ കോണ്‍ഫ്രന്‍സിനിടെ അവതരാകയോട്‌ മോശമായി പെരുമാറിയ എസിപി വിനായകുമാരന്‍ നായര്‍ക്കെതിരെ കേസെടുത്തു. അവതാരക നല്‍കിയ പരാതിയില്‍ കൊല്ലം അഞ്ചാലുമൂട്‌ പോലീസാണ്‌ കേസെടുത്തത്‌.

സ്‌ത്രീകളോട്‌ അപമര്യാദയായി പെരുമാറിയെന്ന്‌ ആരോപിച്ചാണ്‌ കേസെടുത്തിരിക്കുന്നത്‌. കഴിഞ്ഞയാഴ്‌ച കൊല്ലത്തു നടന്ന കൊക്കൂണ്‍ സൈബര്‍ സുരക്ഷാ സെമിനാറിനിടെ എസിപി പെണ്‍കുട്ടിയോട്‌ അപമര്യാദയായി പെരുമാറിയെന്നാണ്‌ കേസ്‌.

വിനയകമാരന്‍ നായര്‍ക്കെതിരെ കഴിഞ്ഞയാഴ്‌ച തന്നെ വകുപ്പുതല നടപടി എടുത്തിരുന്നു. എസ്‌പി സ്ഥാനത്തു നിന്ന്‌ ഇയാളെ നീക്കിക്കൊണ്ട്‌ ഉത്തരവിട്ടിരുന്നു. ഐ ജി മനോജ്‌ എബ്രഹാം അന്വേഷിച്ച്‌ സംഭവത്തെ കുറിച്ച്‌ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ വിയകുമാരന്‍ നായരെ ഹൈടെക്‌ സെല്‍ എസിപി സ്ഥാനത്തു നിന്ന്‌ നീക്കിയത്‌.