അഴിക്കോടിന് ആദരാജ്ഞലികളുമായി സര്‍വ്വകലാശാലസമൂഹം

തേഞ്ഞിപ്പാലം:  സുകുമാര്‍ അഴിക്കോടിന് കാലികറ്റ് യൂണിവേഴ്‌സിറ്റി സമൂഹത്തിന്റെ അശ്രുപൂജ. വൈകീട്ട് ആറുമണിയോടെ

photo : Akilesh Madev

യൂണിവേഴ്‌സിറ്റിയില്‍ എത്തിച്ചേര്‍ന്ന അഴീക്കോടിന്റെ ഭൗതികശരീരത്തിന് അന്ത്യാഭിവാദ്യമര്‍പ്പിക്കാന്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും നാട്ടുകാരുമടക്കം നൂറുകണക്കിനാളുകള്‍ ഒത്തുകൂടി.

ദീര്‍ഘകാലം അഴീക്കോടിന്റെ പ്രവര്‍ത്തന മണ്ഡലമായിരുന്നു കോഴിക്കോട് സര്‍വ്വകലാശാല.
അബ്ദുള്‍ സമദ് സമദാനി, ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് ശ്രീരാമകൃഷ്ണന്‍, താനൂര്‍ എംഎല്‍എ അബ്ദുറഹിമാന്‍ രണ്ടത്താണി,

മലപ്പുറം ജില്ലാകളക്ടര്‍ കെ. മോഹനദാസ്, മലപ്പുറം ജില്ല പോലീസ് സൂപ്രണ്ട് സേതുരാമന്‍ തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിച്ചു.