അല്‍ ഖോര്‍ മാളിലെ സിനിമാ തിയേറ്റര്‍ ലി പെരുന്നാളിനോടനുബന്ധിച്ച് തുറക്കും

cinimaദോഹ: അല്‍ ഖോര്‍ മാളിലെ സിനിമാ തിയേറ്റര്‍ സെപ്തംബറില്‍ ബലി പെരുന്നാളിനോടനുബന്ധിച്ച് തുറക്കും. മാളിലെ മൂന്നു തിയേറ്ററുകളിലുമായി അറുന്നൂറു പേര്‍ക്ക് സിനിമ കാണുന്നതിനുള്ള സൗകര്യമുണ്ടാകും. ഓരോ തിയേറ്ററിലും 100, 200, 300 പേര്‍ക്ക് വീതമാണ് സിനിമ കാണാനാവുക. അല്‍ ഖോറിലെയും സമീപപ്രദേശങ്ങളിലെയും ജനങ്ങള്‍ സിനിമ കാണുന്നതിനായി നിലവില്‍ ദോഹയയെയാണ് ആശ്രയിക്കുന്നത്. ഇവിടെ തിയേറ്റര്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ ദോഹയില്‍ നിന്നും വെസ്റ്റ്‌ബേയില്‍ നിന്നുമുള്ളവര്‍ വരെ സിനിമ കാണാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ ചടങ്ങുകള്‍ക്കും സിനിമയും ലോകകപ്പ് പോലുള്ള  കായിക വിനോദങ്ങളും പ്രത്യേകമായി കാണുന്നതിനും സ്വകാര്യ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും തിയേറ്റര്‍ വാടകയ്ക്ക് നല്‍കുമെന്നും മാനേജര്‍ നവനീത് സുധാകര്‍ അറിയിച്ചു. കുടുംബങ്ങള്‍ക്കും ക്ലബുകള്‍ക്കും തിയേറ്റര്‍ വാടകയ്ക്ക് നല്‍കുമെന്നും അവര്‍ക്ക് ഒന്നായി സിനിമ ആസ്വദിക്കാന്‍ അവസരം ഒരുക്കുമെന്നും നവനീത് പറഞ്ഞു. 1,100 വാഹനങ്ങള്‍ നിര്‍ത്തിയിടാനുള്ള മാളിന്റെ പാര്‍ക്കിംഗ് സ്ഥലത്ത് സിനിമ കാണാനെത്തുന്നവര്‍ക്കും സൗജന്യ പാര്‍ക്കിംഗ് അനുവദിക്കും.