അല്‍ഖ്വയ്ദ വനിത ചാവേറുകളുടെ ‘ബുര്‍ഖാ ദളം’ ഉണ്ടാക്കി.

ലണ്ടന്‍ : യൂറോപ്യന്‍ രാജ്യങ്ങളില്‍ ചാവേറാക്രമണങ്ങള്‍ നടത്തുന്നതിനായി അല്‍ഖ്വയ്ദ വനിതകള്‍ മാത്രമടങ്ങുന്ന പ്രത്യേക വിഭാഗത്തെ ഉണ്ടാക്കിയതായി ബ്രിട്ടനില്‍ നിന്നറങ്ങുന്ന ‘സണ്‍ പത്രം’ റിപ്പോര്‍ട്ട് ചെയ്തു. ‘ബുര്‍ഖദളം’ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.

ഇതിനായി ചെച്‌നിയയില്‍ നിന്നാണ് വനിതകളെ റിക്രൂട്ട് ചെയ്തത് എന്നാണ് റിപ്പോര്‍ട്ട്.

ഇവര്‍ യന്ത്രതോക്കുകളും, ഗ്രനേഡ് റോക്കറ്റ് ലോഞ്ചറുകളും, റൈഫിളുകളും ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.