അല്‍ഐനില്‍ വാഹനാപകടത്തില്‍ തിരൂര്‍ സ്വദേശി മരിച്ചു

untitled-1-copyഅല്‍ഐന്‍: അല്‍ഐനില്‍ മിനിബസിടിച്ച്‌ പിക്കപ്‌ വാന്‍ കത്തിയുണ്ടായ അപകടത്തില്‍ തിരൂര്‍ സ്വദേശി മരിച്ചു. കന്മനം കുറുങ്കാട്‌ സ്വദേശി ആപ്പറമ്പില്‍ മുഹമ്മദ്‌ ഫാഇസാണ്‌ (23) മരിച്ചത്‌. ചൊവ്വാഴ്‌ച ഫാഇസ്‌ ഓടിച്ചിരുന്ന മിനി ബസ്‌ ഹാര്‍ഡ്‌ ഷോള്‍ഡര്‍ ലൈനില്‍ പാര്‍ക്ക്‌ ചെയ്‌തിരുന്ന പിക്‌അപ്‌ വാനില്‍ ഇടിക്കുകയായിരുന്നു. ഇടിയെുടര്‍ന്ന്‌ കത്തിയമരുകയായിരുന്നു.

വാനില്‍ യാത്ര ചെയ്‌തിരുന്ന രണ്ട്‌ ഏഷ്യക്കാര്‍ക്കും ഡ്രൈവറായ അറബ്‌ വംശജനും പരിക്കേറ്റു.

പിതാവ്‌ മുഹമ്മദ്‌കുട്ടി. മാതാവ്‌: ജമീല. സഹോദരങ്ങള്‍: മുഹമ്മദ്‌ സക്കീര്‍, ഫൈസല്‍, ഫൗസിയ, ഫത്തിമ തസ്‌നി.