അലിവുള്ള പാഠങ്ങള്‍ പകര്‍ന്ന് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ പുതുപ്പറമ്പിലെ വിദ്യാര്‍ഥികള്‍

Story dated:Tuesday March 1st, 2016,04 02:pm
sameeksha sameeksha

PAPPER V2കോട്ടക്കല്‍: അലിവുള്ള പാഠങ്ങള്‍ പകര്‍ന്നു നല്‍കി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ പുതുപ്പറമ്പിലെ വിദ്യാര്‍ഥികള്‍. തവനൂര്‍ വൃദ്ധസദന്‍ സന്ദര്‍ശിച്ച വിദ്യാര്‍ഥികള്‍ അന്തേവാസികള്‍ക്ക് പഴങ്ങളും ഭക്ഷണവും നല്‍കി മാതൃകയായി. അധ്യാപകരോടൊപ്പം 80 ഓളം വിദ്യാര്‍ഥികളാണ് വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്കൊപ്പം മണിക്കൂറുകള്‍ ചെലവഴിച്ചത്. പാട്ടുപാടിയും ആടിതിമിര്‍ത്തും കഥപറഞ്ഞും ഒരു ദിനം അന്തേവാസികള്‍ക്ക് സ്‌നേഹം പകര്‍ന്നു. വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ ഏറെ താല്‍പര്യപൂര്‍വ്വമാണ് അന്തേവാസികള്‍ വീക്ഷിച്ചത്. വിവിധതരം പഴങ്ങള്‍ കുട്ടകളിലാക്കിയാണ് വിദ്യാര്‍ഥികള്‍ വൃദ്ധസദനത്തിലെത്തിയത്. സ്‌കൂള്‍ ഗാന്ധി ദര്‍ശന്‍ കവീനര്‍ വി പി നീന വ്യദ്ധസദനം സുപ്രണ്ട് എസ് ജയന് പഴങ്ങള്‍ കൈമാറി. അനില്‍കുമാര്‍, കെ പ്രകാശന്‍, ടി കെ ഹബീബ് മാലിക്, ഫൈസല്‍, എം ബീനാറാണി എിവര്‍ സന്ദര്‍ശനത്തിന് നേതൃത്വം നല്‍കി.