അലിഗഡ്‌ മുസ്ലിം സര്‍വകലാശാലയില്‍ പോലീസ്‌ വെടിവെപ്പില്‍ വിദ്യാര്‍ത്ഥി മരിച്ചു

AMU_1140x490ലക്‌നൗ:അലിഗഡ്‌ മുസ്ലിം സര്‍വ്വകലാശാലയില്‍ ഉണ്ടായ സംഘര്‍ഷത്തിനിടെ വിദ്യാര്‍ത്ഥി വെടിയേറ്റുമരിച്ചു. വിദ്യാര്‍ത്ഥി സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ പോലീസ്‌ നടത്തിയ വെടിവെപ്പിലാണ്‌ വിദ്യാര്‍ത്ഥി മരിച്ചത്‌.

ശനിയാഴ്ച വൈകിട്ടാണ് സംഘര്‍ഷം ആരംഭിച്ചത്. സര്‍വ്വകലാശാലയിലെ ഓഫീസുകള്‍ക്കും വാഹനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ തീയിട്ടു. വിദ്യാര്‍ത്ഥികളെ പിരിച്ചു വിടുന്നതിനായി പൊലീസ് നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ആകാശത്തേക്ക് വെടിവെയ്ക്കുകയായിരുന്നു. ഇതിനിടെയാണ് വിദ്യാര്‍ത്ഥിക്ക് വെടിയേറ്റത്. സംഭവത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.