അറ്റത്തങ്ങാടിയില്‍ വീട് കയറി കുടുംബത്തെ ആക്രമിച്ചു; 3 പേര്‍ പരിക്കേറ്റ് ആശുപത്രിയില്‍.

പരപ്പനങ്ങാടി: പരപ്പനങ്ങാടി ചിറമംഗലം അറ്റത്തങ്ങാടിയില്‍ വീട്ടില്‍ കയറി ഒരു സംഘം കുടുംബത്തെ ആക്രമിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീയടക്കം മൂന്ന് പേരെ തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു, നസീറ, പിതാവ് മൊയ്തീന്‍കുട്ടി, ബന്ധു സലീം എന്നിവരാണ് പരിക്കേറ്റ് ആശുപത്രിയിലുള്ളത്. ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം നടത്തിയ ആക്രമണത്തില്‍ അയല്‍വാസികള്‍ക്കും പരിക്കേറ്റു.

 

അക്രമത്തില്‍ പത്തോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ നസീറ ഭര്‍ത്താവിനോട് പിണങ്ങി വീട്ടില്‍ കഴിയുകയാണ് ഭര്‍ത്താവിന്റെ അറിവോടെ ഭര്‍ത്താവിന്റെ ബന്ധുക്കളാണ് ആക്രമിച്ചതെന്ന് നസീറ പറഞ്ഞു.
ആക്രമണം നടന്നയുടനെ പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനില്‍ അറിയിച്ചെങ്കിലും യാതൊരു പ്രതികരണവുമുണ്ടായില്ല. പീന്നീട് പരിക്കേറ്റവര്‍ നേരെ സ്‌റ്റേഷനിലെത്തി പരാതിപ്പെട്ടപ്പോള്‍ പോലീസ് ആശുപത്രിയില്‍ പോകാന്‍ പറയുകയായിരുന്നു. പോലീസിന്റെ അറിവോടെയാണ് അക്രമണം നടന്നതെന്ന് ആക്ഷേപമുണ്ട്.