അറിവിനെ ബഹുമാനിക്കുന്നവര്‍ പി ജിയെ സ്‌നേഹിക്കുന്നു;സമദാനി

പരപ്പനങ്ങാടി: അറിവിനെ ബഹുമാനിക്കുന്നവര്‍ പി ഗോവിന്ദപ്പിള്ളയെ സ്‌നേഹിക്കുമെന്ന് അബ്ദുള്‍ സമദ് സമദാനി. പരപ്പനങ്ങാടിയില്‍ ചിറമംഗലം നവജീവന്‍ വായനശാല സംഘടിപ്പിച്ച പിജി അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സമദാനി.

കള്ളറയില്‍ തളച്ചിടേണ്ട വ്യക്തിത്വമല്ല പിജിയെന്നും അദേഹം പരന്നൊഴുകിയ പ്രസ്ഥാനമായിരുന്നെന്നും സമദാനി ഓര്‍മിപ്പിച്ചു. അറിവിന്റെ ലോകത്തേക്ക് പിജി തുറന്നിട്ട ജാലകങ്ങള്‍ മലര്‍ന്നുകിടക്കട്ടെയെന്ന് സമദാനി പറഞ്ഞു.

പ്രൗഢഗംഭീരമായ സദസ്സിലും വേദിയിലും പിജിയുടെ സ്മരണകള്‍ നിറഞ്ഞുനിന്നു. സ്വാതന്ത്ര്യത്തിന്റെ സാര്‍വ്വദേശീയതയാണ് മാര്‍ക്‌സിസത്തിലൂടെ പിജി മുന്നോട്ടുവെച്ചതെന്ന് പിജിയുടെ ശിഷ്യനായ ദാമോദര്‍ പ്രസാദ് പറഞ്ഞു.
സികെ ബാലന്‍ അധ്യക്ഷനായ ചടങ്ങില്‍ റഷീദ് പരപ്പനങ്ങാടി, ജംഷിദ് അലി,ടി ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍, ഹരീഷ് തുടിശേരി എന്നിവര്‍ സംസാരിച്ചു.