അറാഫത്തിന്റെ മൃതദേഹം പുറത്തെടുത്തു

രാമള്ള: പലസ്തീന്‍ വിമോചന നേതാവ് യാസര്‍ അറാഫത്തിന്റെ മൃതദേഹം ഇന്ന് കബറിടത്തില്‍നിന്നെടുത്തു ഇനി പരിശോധ നടക്കും. അറാഫത്തിനെ ഇസ്രായേലികള്‍ വിഷപ്രയോഗത്തിലൂടെ കൊലപ്പെടുത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണിത്.ഭര്‍ത്താവിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അറഫാത്തിന്റെ ഭാര്യ സുഹ പാരീസിലെ കോടതിയില്‍ ഹര്‍ജി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് കബറിടം പൊളിച്ച് ഭൗതികാവശിഷ്ടം പുറത്തെടുത്തത്.

പരിശോധനയ്ക്ക് മേല്‍നോട്ടം വഹിക്കാന്‍ ഫ്രാന്‍സില്‍ നിന്നുള്ള ജഡ്ജിമാരും റഷ്യയില്‍ നിന്നുള്ള വിദ്ഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്. 2004ല്‍ പാരീസിലെ സൈനികാശുപത്രിയില്‍ വെച്ചായിരുന്നു അറാഫത്തിന്റെ അന്ത്യം.

അറാഫത്തിന്റെ വസ്ത്രത്തിലും മറ്റും റേഡിയോ ആക്ടീവ് പൊളോണിയം-210 കണ്ടെത്തിയതാണ് കാരണം.