അറബി സാഹിത്യ ചരിത്രം പ്രകാശനം ചെയ്തു

കോഴിക്കോട് : യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളെ ഉദ്ദേശിച്ച് അമാനുല്ല വടക്കാങ്ങര തയ്യാറാക്കി അല്‍ഹുദ ബുക്ക് സ്റ്റാള്‍ പ്രസിദ്ധീകരിച്ച അറബി സാഹിത്യ ചരിത്രത്തിന്റെ പരിഷ്‌കരിച്ച പതിപ്പ് പ്രശസ്ത സാഹിത്യകാരി കെ.പി സുധീരക്ക് ആദ്യ പ്രതി നല്‍കി മുതിര്‍ മാധ്യമപ്രവര്‍ത്തകന്‍ സി.കെ ഹസന്‍ കോയ പ്രകാശനം ചെയ്തു.
അല്‍ഹുദ ബുക്ക്സ്റ്റാള്‍ ഡയറക്ടര്‍ അബ്ദുല്‍ ജലീല്‍ അധ്യക്ഷത വഹിച്ചു. അമാനുല്ല വടക്കാങ്ങര, ശുക്കൂര്‍ കിനാലൂര്‍, സി.കെ റാഹേല്‍, ജൗഹറലി തങ്കയത്തില്‍, റഷീദ പുളിക്കല്‍, കുഞ്ഞിമുഹമ്മദ് കൂരിമണ്ണില്‍, ഷാജു അഗസ്റ്റിന്‍, അഫ്‌സല്‍ കിളയില്‍, റഷാദ് മുബാറക് തുടങ്ങിയവര്‍ സംബന്ധിച്ചു.