അറബിക് കലോത്സവത്തിലും, സംസ്‌കൃതത്തിലും പരപ്പനങ്ങാടിക്ക് ഓവറോള്‍

മലപ്പുറം:  റവന്യൂ ജില്ലാ അറബിക് കലോത്സവത്തിലും, സംസ്‌കൃത കലോത്സവത്തിലും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പരപ്പനങ്ങാടി സബ്ജില്ല ഓവറോള്‍ ചാമ്പ്യന്‍മാരായി.

neethu krishna

സംസ്‌കൃത കലോത്സവത്തില്‍ 19 ഇനങ്ങളില്‍ നിന്നായി 78 പോയിന്റും അറബിക് കലോത്സവത്തില്‍ 19 ഇനങ്ങളില്‍ 87 പോയിന്റും നേടി.

ഹൈസ്‌കൂള്‍ വിഭാഗം അറബി കലോത്സവത്തിനു കൊണ്ടോട്ടി, വണ്ടൂര്‍ സബ്ജില്ലകള്‍ രണ്ടാം സ്ഥാനത്തും, മലപ്പുറം സബ്ജില്ല മൂന്നാമതുമാണ്. സംസ്‌കൃതോത്സവത്തില്‍ വേങ്ങര സബ്ജില്ല രണ്ടാമതും മലപ്പുറം മൂന്നാമതുമെത്തി.

യു.പി. വിഭാഗം സംസ്‌കൃതോത്സവത്തില്‍ പരപ്പനങ്ങാടിക്ക് രണ്ടാം സ്ഥാനം, മങ്കട സബ്ജില്ലക്കാണ് ഒന്നാം സ്ഥാനം. അറബിക്കിന് അരീക്കോടും, മഞ്ചേരിയും ചാമ്പ്യന്‍മാരായി. മലപ്പുറം രണ്ടാമതെത്തി.