അര്‍ഫ ഓര്‍മയായി

ലാഹോര്‍: ഒമ്പതാമത്തെ വയസ്സില്‍ അത്ഭുതങ്ങള്‍ കാണിച്ച് മൈക്രോസോഫ്ടിന്റെ പ്രൊഫഷണല്‍ കോഴ്‌സ് പാസായ തിപാക്കിസ്ഥാന്‍ കാരി അര്‍ഫകരിം രണ്‍ധാവ പതിനാറാം വയസില്‍ ഓര്‍മയായി. അപസ്മാരം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് രണ്ടാഴ്ചയിലേറെയായി ലഹോറിലെ സൈനികാശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രിയായിരുന്നു അന്ത്യം. അര്‍ഫയെ അമേരിക്കയില്‍ ചികിത്സിക്കുന്നതിനുള്ള ചിലവുകള്‍ വഹിക്കാമെന്ന് ബില്‍ഗേറ്റ്‌സ് അിറയിച്ചിരുന്നു. ആരോഗ്യ നില വഷളായതിനാല്‍ അതിനു സാധിച്ചില്ല.
മൈക്രോ സോഫ്ട് സര്‍ട്ടഫിഫൈഡ് പ്രൊഫഷണല്‍ (എം.സി.പി) കോഴ്‌സ് പാസായി. പാക് പ്രസിഡണ്ടിന്റെ മെഡലുഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പാക് പ്രസിഡണ്ട് ആസിഫ് അലി സര്‍ദാരിയും, പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയും അര്‍ഫയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.