അര്‍ജന്റീന ഫൈനലില്‍

images (1)സാന്റിയാഗോ: കോപ്പ അമേരിക്ക ഫുട്‌ബോള്‍ സെമിയില്‍ പരാഗ്വെയെ ഒന്നിനെതിരെ ആറുഗോളുകള്‍ക്ക്‌ തകര്‍ത്തു അര്‍ജന്റീന കലാശപ്പോരിന്‌ യോഗ്യത നേടി. എയ്‌ഞ്ചല്‍ ഡി മരിയ രണ്ടു ഗോളും മാര്‍കോസ്‌ റോജോ, ഹാവിയര്‍ പാസ്റ്റോര്‍, ഗോണ്‍സാലോ ഹിഗ്വെയ്‌ന്‍, സെര്‍ജി അഗ്യൂറോ എന്നിവരാണ്‌ അര്‍ജന്റീനയ്‌ക്കുവേണ്ടി ഗോളുകള്‍ നേടയത്‌. ലുകാസ്‌ ബാറിയോസ്‌ നേടിയ ഗോളായിരുന്നു പാരാഗ്വെയ്‌ക്ക്‌ ആശ്വാസം നല്‍കിയത്‌.

ഗോളൊന്നും നേടാനായില്ലെങ്കിലും മൂന്ന്‌ ഗോളുകളുടെ സൂത്രധാരനായാണ്‌ സൂപ്പര്‍താരം ലയണല്‍ മെസി കളംനിറഞ്ഞ്‌ കളിക്കുകായയിരുന്നു. ഞായറാഴ്‌ച നടക്കുന്ന ഫൈനലില്‍ ആതിഥേയരായ ചിലിയെയാണ്‌ അര്‍ജന്റീന നേരിടുക. പതിനഞ്ചാം മിനിറ്റില്‍ മെസ്സിയുടെ ഫ്രീകിക്ക്‌ വലയിലെത്തിച്ച്‌ മാര്‍കോസ്‌ റോജോ ഗോള്‍വേട്ടയ്‌ക്ക്‌ തുടക്കമിട്ടു.

കളിയുടെ ഇരുപത്തിയേഴാം മിനിറ്റില്‍ പാസ്റ്റോര്‍ ലീഡുയര്‍ത്തി. മുപ്പത്‌ മിനിറ്റിനിടെ സ്‌ട്രൈക്കര്‍മാരായ ഗോണ്‍സാലസും സാന്റാക്രൂസും പരുക്കേറ്റ്‌ മടങ്ങിയത്‌ പരാഗ്വേയ്‌ക്ക്‌ തിരിച്ചടിയായി. പകരമെത്തിയ ലൂക്കാസ്‌ ബാരിയോസ്‌ ഇടവേളയ്‌ക്ക്‌ മുമ്പ്‌ കളി ആവേശകരമാക്കി. തകര്‍പ്പന്‍ ഗോളിലൂടെയായിരുന്നു ബാരിയോസ്‌ വരവറിയിച്ചത്‌. എന്നാല്‍ ബാരിയോസ്‌ നേടിയ ഗോളിന്റെ ആവേശം തുടരാന്‍ പരാഗ്വെയ്‌ക്ക്‌ സാധിച്ചില്ല. രണ്ടാം പതുതിയില്‍ പാരഗ്വെയ്‌ക്ക്‌ അടിപതറുന്നതാണ്‌ കണ്ടത്‌.

ഏതായാലും കിരീടം സ്വന്തമാക്കാന്‍നുള്ള അര്‍ജന്റീനയുടെയും ചിലിയുടെയും കലാശപ്പോരിനായി കാത്തിരിക്കുകയാണ്‌ ലോകമൊട്ടുക്കുള്ള ഫുട്‌ബോള്‍ ആരാധകര്‍.